ഹൃദയവിപഞ്ചിക
ജഗതംബ തന്‍ കരങ്ങളില്‍
വന്നണഞ്ഞു ജീവന്‍ തന്‍ തുടിപ്പ് ;
മര്‍ത്യപുഞ്ചിരി വിടരുന്നു
പ്രപഞ്ചത്തിന്‍ സ്പന്ദനവ്യുഹത്തില്‍.
ഭൂമിതന്‍ വാസന്തികപ്പോന്മ -
ആറും സമുദ്രവും മരുഭൂവും
കാനനവും ചോലയും പൊയ്കയും -
ഉണര്‍ത്തി മാനുഷിക ജിജ്ഞാസ.
ആ വിപഞ്ചിക ലയതാളം
തീര്‍ത്തു വിസ്മയത്തിന്‍ പൂങ്കാവനം,
ഈ ശീതളോദ്യാനത്തിലല്ലോ
ശാസ്ത്രകുതുകികള്‍ തന്നുദയം.
സംവത്സരങ്ങള്‍ക്കപ്പുറത്തു
ശാസ്ത്രോദയം തീര്‍ത്തു യന്ത്രോദയം
യന്ത്രനിര്‍മാണശാലയല്ലോ
ഭൂമി മേല്‍ കാര്‍നിഴല്‍ പണിതത്.
വനദേവത മഴുവിനിര-
യായി, പച്ചപ്പരവതാനി
മരുഭൂവും, കാട്ടരുവികള്‍
രാസമാലിന്യമയവുമായി.
വിശ്വത്തില്‍ ത്രിഗോര്‍ജസ്സുകളും
ചെര്‍ണോബിലും മുഷ്കന്മാരായി
കേരനാടും തൂകിത്തളര്‍ന്നു
ചാലിയാറിന്‍ ദുരവസ്ഥ കണ്ട്.
മാവൂര്‍* ഫാക്ടറികളും അണ-
ക്കെട്ടുകളും സൃഷ്ടിച്ചതല്ലൊരി
മലയാളനാടിന്‍ സാഹിത്യ
ശാഖയ്ക്കീ മരക്കവിതകളെ*.
കവിതകള്‍ ഉത്ബോധിപ്പിച്ചു ;
ജനഹൃത്തില്‍ നൊമ്പരത്തിന്മുദ്ര
തെളിഞ്ഞു. എന്നിട്ടും... എന്നിട്ടും...
പരിസ്ഥിതി മാത്രം മാറിയില്ല.
ഏതു വിപഞ്ചികതാളത്തില്‍
അതിശയിച്ചുനിന്നോ പൂര്‍വികര്‍
ആ ഭൂമിതന്‍ വിപഞ്ചികയോ
ഇന്ന് കേഴുന്നു ആത്മാവിനായ് .
"ഹൃദയവിപഞ്ചികലയ
താളംതാന്‍ ജീവിതത്തിന്‍
അടിസ്ഥാനം" എന്ന വസ്തുത
അംഗീകരിക്കയില്ലയോ ജനം
'ജ്ഞാന'കവികളില്‍ അന്ത്യാവര്‍കള്‍
തന്നുടെ വരികള്‍* അതിനാല്‍
കാലയവനിക തിരുത്തി
ഇന്നും പാടപ്പെടുന്നു ഈ ഭൂവില്‍.
വന്നണഞ്ഞു ജീവന്‍ തന്‍ തുടിപ്പ് ;
മര്‍ത്യപുഞ്ചിരി വിടരുന്നു
പ്രപഞ്ചത്തിന്‍ സ്പന്ദനവ്യുഹത്തില്‍.
ഭൂമിതന്‍ വാസന്തികപ്പോന്മ -
ആറും സമുദ്രവും മരുഭൂവും
കാനനവും ചോലയും പൊയ്കയും -
ഉണര്‍ത്തി മാനുഷിക ജിജ്ഞാസ.
ആ വിപഞ്ചിക ലയതാളം
തീര്‍ത്തു വിസ്മയത്തിന്‍ പൂങ്കാവനം,
ഈ ശീതളോദ്യാനത്തിലല്ലോ
ശാസ്ത്രകുതുകികള്‍ തന്നുദയം.
സംവത്സരങ്ങള്‍ക്കപ്പുറത്തു
ശാസ്ത്രോദയം തീര്‍ത്തു യന്ത്രോദയം
യന്ത്രനിര്‍മാണശാലയല്ലോ
ഭൂമി മേല്‍ കാര്‍നിഴല്‍ പണിതത്.
വനദേവത മഴുവിനിര-
യായി, പച്ചപ്പരവതാനി
മരുഭൂവും, കാട്ടരുവികള്‍
രാസമാലിന്യമയവുമായി.
വിശ്വത്തില്‍ ത്രിഗോര്‍ജസ്സുകളും
ചെര്‍ണോബിലും മുഷ്കന്മാരായി
കേരനാടും തൂകിത്തളര്‍ന്നു
ചാലിയാറിന്‍ ദുരവസ്ഥ കണ്ട്.
മാവൂര്‍* ഫാക്ടറികളും അണ-
ക്കെട്ടുകളും സൃഷ്ടിച്ചതല്ലൊരി
മലയാളനാടിന്‍ സാഹിത്യ
ശാഖയ്ക്കീ മരക്കവിതകളെ*.
കവിതകള്‍ ഉത്ബോധിപ്പിച്ചു ;
ജനഹൃത്തില്‍ നൊമ്പരത്തിന്മുദ്ര
തെളിഞ്ഞു. എന്നിട്ടും... എന്നിട്ടും...
പരിസ്ഥിതി മാത്രം മാറിയില്ല.
ഏതു വിപഞ്ചികതാളത്തില്‍
അതിശയിച്ചുനിന്നോ പൂര്‍വികര്‍
ആ ഭൂമിതന്‍ വിപഞ്ചികയോ
ഇന്ന് കേഴുന്നു ആത്മാവിനായ് .
"ഹൃദയവിപഞ്ചികലയ
താളംതാന്‍ ജീവിതത്തിന്‍
അടിസ്ഥാനം" എന്ന വസ്തുത
അംഗീകരിക്കയില്ലയോ ജനം
'ജ്ഞാന'കവികളില്‍ അന്ത്യാവര്‍കള്‍
തന്നുടെ വരികള്‍* അതിനാല്‍
കാലയവനിക തിരുത്തി
ഇന്നും പാടപ്പെടുന്നു ഈ ഭൂവില്‍.
സൂചന:
*ചാലിയാര്‍ പുഴയോരത്തെ ഒരു ഫാക്ടറി
*പരിസ്ഥിതി-സംരക്ഷണ കവിതകള്‍
* "ഇനിയും മരിക്കാത്ത ഭൂമി നിന്‍
ആസന്ന മൃതിയില്‍ നിനക്കാത്മശാന്തി .."
-ഒ. എന്‍. വി. കുറുപ്പ് (ഭൂമിക്കൊരു ചരമഗീതം)
*ചാലിയാര്‍ പുഴയോരത്തെ ഒരു ഫാക്ടറി
*പരിസ്ഥിതി-സംരക്ഷണ കവിതകള്‍
* "ഇനിയും മരിക്കാത്ത ഭൂമി നിന്‍
ആസന്ന മൃതിയില്‍ നിനക്കാത്മശാന്തി .."
-ഒ. എന്‍. വി. കുറുപ്പ് (ഭൂമിക്കൊരു ചരമഗീതം)